Skip to main content

Posts

സന്ധി വാതം

ആര്‍ത്രൈറ്റിസ് അഥവാ വാതം ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത ഒന്നാണെന്ന ധാരണയാണ് പലര്‍ക്കുമിടയിലുള്ളത്. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിക്കാനായാല്‍  ആമവാതം ഒരുപരിധി വരെ ചികിത്സിച്ചു ഭേദമാക്കാനാവും. ആര്‍ത്രൈറ്റിസ് നിത്യജീവിതത്തിന് തന്നെ വെല്ലുവിളിയാവുകയാണ്. പ്രായഭേദമന്യേ ഈ രോഗം  ആര്‍ക്കും വരാം എന്നാണ് വാദമെങ്കിലും സ്ത്രീകളിലും കുട്ടികളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ആര്‍ത്രൈറ്റിസ് അഥവാ വാതം ചികിത്സിച്ചു ഭേദമാക്കാന്‍ പറ്റാത്ത ഒന്നാണെന്ന ധാരണയാണ്  പലര്‍ക്കുമിടയിലുള്ളത്. എന്നാല്‍ തുടക്കത്തില്‍ കണ്ടുപിടിക്കാനായാല്‍ ആമവാതം ഒരുപരിധി വരെ ചികിത്സിച്ചു  ഭേദമാക്കാനാവും. എന്താണ് ആര്‍ത്രൈറ്റിസ് സന്ധികളില്‍ ഉണ്ടാവുന്ന വീക്കമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം എന്നറിയപ്പെടുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥയാണ് ആമവാതം. ഇത് ശരീരത്തിലെ ഒന്നിലധികം  സന്ധികളെ ബാധിക്കും.ഇതിന്റെ ഫലമായി സന്ധികളില്‍ വേദനയും നീരുമുണ്ടാകും. ഒരു പരിധി കഴിഞ്ഞാല്‍ സന്ധികള്‍ ഉറച്ചുപോവുകയും ചലിപ്പിക്കാനാവാതെ വരികയും ചെയ്യും.സന്ധിവാതം തന്നെ 100 വ്യത്യസ്ത തരമുണ്ട്. ലക്ഷണങ്ങളിലൂടെ
Recent posts

രോഗങ്ങളും പ്രതിവിധിയും പ്രകൃതി ചികിത്സയില്‍

വയറുവേദന വയറുവേദന പലപ്പോഴും ഒരു രോഗലക്ഷണം മാത്രമാണ്. ദഹനക്കേട്, ഗ്യാസ് എന്നു തുടങ്ങി  വയറ്റിലെ കാന്‍സര്‍ വരെ ഈ രോഗലക്ഷണത്തില്‍ ഉണ്ടാകാം. മൂന്നു മിനിട്ട്  വയര്‍ ചൂടു പിടിക്കുകയും അതിന്നുശേഷം തോര്‍ത്ത് നനച്ചു പിഴിഞ്ഞ് മടക്കി വയറ്റത്ത് ചുറ്റുകയും ചെയ്യുക. ഇഞ്ചിനീരു കൊടുക്കുന്നതും ജാതിക്ക അരച്ച് ശര്‍ക്കരനീരില്‍ കൊടുക്കുന്നതും ദഹനം വര്‍ദ്ധിപ്പിക്കുകയും ഗ്യാസ്  കുറയ്ക്കുകയും ചെയ്യും. ഉദരസ്‌നാനം കൊടുക്കുന്നതും നല്ലതാണ്. ഛര്‍ദ്ദി ശരീരത്തിനാവശ്യമില്ലാത്ത എന്തോ പുറത്തു കളയാന്‍ ശ്രമിക്കുന്നതാണ് ഛര്‍ദ്ദിക്കു കാരണം. കരിക്കിന്‍ വെള്ളം മാത്രം കൊടുത്ത് വിശ്രമിപ്പിക്കുക. മലര്‍ ചൂടുവെള്ളത്തില്‍  ഇട്ട് പിഴിഞ്ഞ വെള്ളം അല്‍പാല്‍പമായി കുട്ടികള്‍ക്കു കൊടുക്കാം. തേന്‍ കൊടുക്കുന്നതും നല്ലതാണ്. പനി പലപ്പോഴും പനിയെ ഒരു അനുകൂല സംഗതിയായി പ്രകൃതിചികിത്സകര്‍ കാണുന്നു.  ശരീരത്തിലെ അഴുക്കിനെ ഒരു പരിധിവരെ കത്തിച്ചുകളയാന്‍ പ്രാണശക്തി ശ്രമിക്കുന്നതാണ്  പനിക്കു കാരണം. ആധുനിക വൈദ്യശാസ്ത്രം പനിക്ക് അണുജീവികളെ പ്രധാന കാരണമായി കാണുമ്പോള്‍  പ്രകൃതിചികിത്സകര്‍ ശരീരത്തിലെ അഴുക്കിനെ പ്രധാന  കാരണമായി  കാണുന

ഗ്യാസ് ട്രബിള്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ പ്രകൃതി ചികിത്സയില്‍

എല്ലാ രോഗങ്ങളും ഉദരത്തില്‍ നിന്നു തുടങ്ങുന്നു എന്ന പ്രകൃതി ചികിത്സാ തത്വം വെച്ചു നോക്കുമ്പോള്‍  ഗ്യാസ് ട്രബിളിനെ നിസ്സാരമായി കരുതാന്‍ കഴിയില്ല. യഥാര്‍ത്ഥത്തില്‍ പല ആമാശയരോഗങ്ങളുടെയും ലക്ഷണം മാത്രമാണ് വായുകോപം. അല്‍പമെങ്കിലും  ഗ്യാസ് ട്രബിള്‍ ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. മാറിയ ജീവിതക്രമവും തെറ്റായ ഭക്ഷണരീതിയും  അമിത മാനസിക സമ്മര്‍ദ്ദവും ഈ രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ദഹനക്കുറവാണ് ഗ്യാസിനു പ്രധാന കാരണം. കൂടെക്കൂടെ ഏമ്പക്കം വിടുക, വയറിനു സ്തംഭനവും. വിമ്മിട്ടവും തോന്നുക, ഛര്‍ദ്ദിക്കാന്‍ തോന്നുക, കീഴ്ശ്വാസം ഉണ്ടാകുക എന്നിങ്ങനെ  പലവിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വായുകോപംകൊണ്ടു ഉണ്ടാകാം. നമ്മള്‍ ആഹാരം കഴിക്കുമ്പോഴും പാനീയങ്ങള്‍ കുടിക്കുമ്പോഴും കുറച്ചു  വായു നമ്മുടെ  ആമാശയത്തില്‍ എത്തുന്നുണ്ട്. തെറ്റായ ഭക്ഷണക്രമത്തിലൂടെ അകത്തു ചെല്ലുന്ന ചില ജീര്‍ണിച്ച വസ്തുക്കളില്‍ ബാക്ടീരിയ പ്രവര്‍ത്തനം  വഴി ഗ്യാസുണ്ടാകുന്നുണ്ട്. വയറിന്റെ വിവിധ ഭാഗങ്ങളില്‍ കാണുന്ന അള്‍സറുകള്‍, ആമാശയവീക്കം, വയറ്റിലുണ്ടാകുന്ന കാന്‍സര്‍, ചെറുകുടലിലോ വന്‍കുടലിലോ ഉണ്ടാകുന്ന മുഴകള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള

മിസൈല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത

ഒടുവില്‍ ഇന്ത്യ മിസൈല്‍ സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തതയിലേക്ക്, മറ്റു രാജ്യങ്ങളെ ഇനി ആശ്രയിക്കേണ്ടി വരില്ല. നേരത്തെ നിശ്ചയിച്ചതിലും രണ്ട് വര്‍ഷങ്ങള്‍ക്ക് മുൻപ് 2020 ഓടെ മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യ  സ്വയംപര്യാപ്തത നേടുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രതിരോധ ഗവേഷകസ്ഥാപനമായ  ഡിആര്‍ഡിഒയാണ് അഭിമാനാര്‍ഹമായ നേട്ടത്തിന് പിന്നില്‍. സമീപ ഭാവിയില്‍ രാജ്യത്തിന് 15,000- 20,000  കോടി രൂപയുടെ ലാഭം ഇതുമൂലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈല്‍ സാങ്കേതികവിദ്യയില്‍ നിര്‍ണ്ണായകമായ സീക്കറുകൾ ‍(മിസൈല്‍ നിയന്ത്രണ സംവിധാനം) 2022  ആകുമ്പോഴേക്കും തദ്ദേശീയമായി നിര്‍മിക്കുകയെന്ന ലക്ഷ്യമാണ് അധികാരത്തിലെത്തിയപ്പോള്‍  എന്‍ഡിഎ സര്‍ക്കാര്‍ ഡിആര്‍ഡിഒയ്ക്ക് മുന്നില്‍ വെച്ചത്. സര്‍ക്കാരിന്റെ പ്രതീക്ഷകളെ പോലും  മറികടന്നുകൊണ്ടുള്ള വേഗത്തിലാണ് ഡിആര്‍ഡിഒയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍. നില‌വിൽ റഷ്യയുടെ മിസൈൽ നിയന്ത്രണ ടെക്നോളജിയാണ് ഇന്ത്യ ഉപയോഗിക്കുന്നത്. അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിലെ മിസൈല്‍ നിയന്ത്രണ സംവിധാനം  ഡിആര്‍ഡിഒയാണ് നിര്‍മിച്ചത്. ശ